. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 54 കിലോ മയക്കുമരുന്ന് കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയില്‍. ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഈദാബിയില്‍ വെച്ച് സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 54 കിലോ മയക്കുമരുന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഒമാനില്‍ ബീച്ചില്‍ നിന്ന് 70 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ഇയാള്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 

2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ പിടികൂടി

11 ലക്ഷം നിരോധിത ഗുളികകള്‍ സൗദിയില്‍ പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത മയക്കുമരുന്നു ഗുളികകള്‍ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജിദ്ദ തുറമുഖത്ത് എത്തിയ പാര്‍സലിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോളിന്റെ സഹകരണത്തോടെയായിരുന്നു നടപടികള്‍.

കളിപ്പാട്ടങ്ങളും, വസ്‍ത്രങ്ങളും സമാനമായ മറ്റ് സാധനങ്ങളുമാണ് പാര്‍സലിലുണ്ടായിരുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. പതിവ് പരിശോധനകളുടെ ഭാഗമായി ഇവ പരിശോധിച്ചപ്പോളാണ് ഓരോ സാധനങ്ങള്‍ക്കുള്ളിലും നിരോധിത ഗുളികകള്‍ ഒളിപ്പിച്ചത് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിയ അഞ്ച് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു.

വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സാധനങ്ങളെ കര്‍ശനമായ കസ്റ്റംസ് പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുമെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു