43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്.
മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ ചേര്‍ന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം
പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യശേഖരം പിടികൂടി
മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ മദ്യശേഖരം. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പരിശോധനകള്‍ക്കിടെ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണ്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. പ്രതികള്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഒമാനിലെ വീട്ടില്‍ തീപിടിത്തം
മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ വീട്ടില്‍ തീപിടിത്തം. ഇബ്രി വിലായത്തിലെ അല്‍ ഖുറൈന്‍ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
