താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു.
ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.
കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മ അറസ്റ്റില്‍
താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. തന്നെയും മക്കളെയും തീകൊളുത്തി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി.
യുഎഇയില്‍ ബാരല്‍ പൊട്ടിത്തെറിച്ച് പ്രവാസി തൊഴിലാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
34കാരനായ തൊഴിലാളിയാണ് മരിച്ചത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പട്രോള്‍ ആന്‍ഡ് നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തക സംഘം തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവം; ഡിജിസിഎ അന്വേഷണം നടത്തും
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊഴിലാളിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാകൂ.
