ഒരു കൂട്ടം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് 20 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്.

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ ഒരു കൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. 

ഒരു കൂട്ടം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് 20 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂര്‍ച്ചയേറിയ വസ്തു കൊണ്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റതായി തബൂക്ക് പൊലീസ് മാധ്യമ വക്താവ് പറഞ്ഞു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; കണ്ടെത്തിയത് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍

വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ല; ജവാസാത്ത്

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഡയറക്ട്രേറ്റ് നിഷേധിച്ചു. രാജ്യത്ത് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്ക്

ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ താമസ വിസയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ടു പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണം.