സിറിയക്കാരനായ പ്രവാസിയാണ് കുവൈത്തിലെ അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലുമാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു അപകടത്തില്‍ മരിച്ചു. സിറിയക്കാരനായ പ്രവാസിയാണ് കുവൈത്തിലെ അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലുമാണ്.
കാല്‍നട യാത്രക്കാരനായ പ്രവാസിയെ അദൈലിയയില്‍ വെച്ചാണ് ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചിട്ടത്. ഇയാളെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമീരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ കാര്‍, ഒരു യെമന്‍ ഓടിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഈ അപകടത്തിലാണ് പ്രവാസിക്ക് ജീവന്‍ നഷ്ടമായത്. രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കുകളുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
