കഴിഞ്ഞ ദിവസം അമീരി ദിവാനില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ അനുവദിച്ചത്. 

ദോഹ: ഖത്തറില്‍ മാസ്‍ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. ഇനി മുതല്‍ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ മാത്രം മാസ്‍ക് ധരിച്ചാല്‍ മതി. പുതിയ തീരുമാനം ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസം അമീരി ദിവാനില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ അനുവദിച്ചത്. അതേസമയം അടച്ചിട്ട തൊഴില്‍ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും മാസ്‍ക് ധരിക്കണം. 

നേരത്തെ ഓഗസ്റ്റ് 31ന് പ്രാബല്യത്തില്‍ വന്ന നിബന്ധനകള്‍ പ്രകാരം രാജ്യത്തെ മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഞായറാഴ്ച മുതല്‍ ബസുകളിലും മെട്രോകളിലും മാസ്‍ക് ധരിക്കേണ്ടതില്ല. രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് വീണ്ടും കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്.

Read also: വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്മെയിലിങ്; യുവാവിന് ശിക്ഷ വിധിച്ച് കോടതി

ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ കാണാന്‍ കരമാര്‍ഗം ഖത്തറിലേക്ക് പോകുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ
​​​​​​​ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവരെ സ്വീകരിക്കാൻ സൗദി - ഖത്തര്‍ അതിർത്തിയായ അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നവംബർ ഒന്നു മുതല്‍ മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഫുട്‍ബോള്‍ ആരാധകർക്ക് റോഡ് മാർഗം ഖത്തറിലേക്കുള്ള പ്രവേശനം. ഖത്തറിലേക്ക് വരുന്നവരുടെ കൈവശം ഹയ്യാ പോർട്ടലിൽ റജിസ്റ്റർ ചെയ്‍തിരിക്കുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ഫുട്‍ബോള്‍ ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സംറ അതിർത്തിയിലെ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.