കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാണ് വാണിജ്യ വ്യവസായ മന്ത്രാലയം മസാജ് പാര്‍ലറിനെതിരെ നടപടിയെടുത്തത്.

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മസാജ് പാര്‍ലര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാണ് വാണിജ്യ വ്യവസായ മന്ത്രാലയം മസാജ് പാര്‍ലറിനെതിരെ നടപടിയെടുത്തത്.

15 ദിവസത്തേക്കാണ് പാര്‍ലര്‍ അടച്ചിടുക. അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന 'മസാജ് മാജിക്' എന്ന സ്ഥാപനം കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയെന്ന് മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളും നിയമലംഘനങ്ങളും 16001 എന്ന ഹോട്ടലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കാമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.