തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്തംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടാകുക.

റിയാദ്: സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അറിയിച്ചു. 

തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്തംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടാകുക. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റി നിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. 

ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുകയും സ്ഥാപനം താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യും. 

അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്കെ വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; കമ്പനികള്‍ക്ക് നിര്‍ദ്ദേശം 

ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.

ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ജോലിസ്ഥലങ്ങളില്‍ വാര്‍ഷിക ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.