ഖത്തറിലെ തൊഴില്‍ നിയമവും ഗാര്‍ഹിക തൊഴിലാളി നിയമവും അടിസ്ഥാനപ്പെടുത്തിയാണ് ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്. 

ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓവര്‍ ടൈം വേതനം നല്‍കിക്കൊണ്ട് പരമാവധി രണ്ട് മണിക്കൂര്‍ കൂടി ജോലി സമയം ദീര്‍ഘിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തൊഴില്‍ മന്ത്രാലയം ജോലി സമയം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചത്.

Scroll to load tweet…

ഖത്തറിലെ തൊഴില്‍ നിയമവും ഗാര്‍ഹിക തൊഴിലാളി നിയമവും അടിസ്ഥാനപ്പെടുത്തിയാണ് ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്. ആഴ്‍ചയില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള അവധിക്ക് ഗാര്‍ഹിക തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മതിയായ വിശ്രമം ലഭിക്കുന്ന സന്തോഷവാനായ തൊഴിലാളിയാണ് കൂടുതല്‍ കാര്യക്ഷമതയുള്ള തൊഴിലാളിയെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.

Scroll to load tweet…

Read also: വ്യാപക പരിശോധന; വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ പ്രവാസികളും ലഹരിമരുന്നുമായി ഭിക്ഷാടകയും പിടിയില്‍