56 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ പങ്കെടുത്ത ഒരു സ്വദേശിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരി എന്ന 57കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

56 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ പങ്കെടുത്ത ഒരു സ്വദേശിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരിയെ കാണാതാകുന്നത്. ഖുറാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവരെ അവസാനമായി കണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രാദേശിക വോളന്റിയര്‍ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. 

Read More - നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഉംറ തീര്‍ഥാടകന്‍ നിര്യാതനായി

ഒമാനിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കറ്റ്: ഒമാനിൽ ജോലിചെയ്തു വന്നിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി കളത്തിൽ വീട്ടിൽ റെജി ഈപ്പൻ വർഗീസ് (52) ഹൃദയാഘാതം മൂലം സ്വദേശമായ മാവേലിക്കരയിൽ വെച്ചാണ് മരണപ്പെട്ടത്. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു റെജി ഈപ്പൻ.

Read More -  നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സോഹാറിൽ ടൗവ്വൽ ടൂൾസ് & എൻജിനീറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഓലകെട്ടിയമ്പലം മാർത്തോമ പള്ളിയിൽ പിന്നീട് നടക്കും . മാതാവ്: കുഞ്ഞുമോൾ . ഭാര്യാ ദീപ, മകൾ മറിയ.