മദീനയിലേക്ക് എത്തും മുമ്പ് അൽഹംന എന്ന സ്ഥലത്ത് ഒരു ആടുമേക്കൽ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
റിയാദ്: മുപ്പത് വർഷമായി നാട്ടിൽ പോകാത്ത തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയിൽ ഖബറടക്കി. മുഹമ്മദ് ഹുസൈൻ മുസ്തഫയുടെ (55) മൃതദേഹമാണ് ശനിയാഴ്ച്ച മദീനയിലെ അൽ ഹംന എന്ന സ്ഥലത്ത് ഖബറടക്കിയത്. കേരള സൗദി പ്രവാസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മുഹമ്മദ് ഹുസൈൻ മുസ്തഫ 30 വർഷത്തോളം നാടുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. മദീനയിലേക്ക് എത്തും മുമ്പ് അൽഹംന എന്ന സ്ഥലത്ത് ഒരു ആടുമേക്കൽ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൂന്ന് ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ മരണമടഞ്ഞത്.
ഈ വിവരം അറിഞ്ഞ നൗഷാദ് മമ്പാട്, കേരള സൗദി പ്രവാസി വെൽഫെയർ അസോസിയേഷൻ ചെയർമാന്റെ നേതൃത്വത്തിൽ നാട്ടിൽ വിളിച്ച് മൂന്നു മക്കളുടെയും ഭാര്യയുടെയും സമ്മതപത്രം ഒപ്പിട്ട് എത്തിക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ എംബസി സംബന്ധമായ എല്ലാ പേപ്പറുകളും റെഡിയാക്കുകയും മദീനയിലെ അൽ ഹംനയിൽ ഖബറടക്കുകയുമായിരുന്നു.
Read Also - ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സിറിയൻ സയാമീസുകളെ സൗദിയിൽ വിജയകരമായി വേർപെടുത്തി
ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാെൻറ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്.
പിതാവ്: പരേതനായ ഹംസ. മാതാവ്: പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ: സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. ജിദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്ട്രിയൽ സ്റ്റീൽ കമ്പനിയിൽ 28 വർഷത്തോളമായി ജീവനക്കാരനായിരുന്നു. പ്രി പ്രൊഡക്ഷൻ മാനേജരായിരുന്നു.
Read Also - ജോലിക്കിടെ കുഴഞ്ഞുവീണു; ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി നാടണഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
