അഞ്ചു മാസം മുമ്പ് മാത്രമാണ് ഇമ്രാന്‍ പുതിയ വിസയില്‍ തായിഫില്‍ ജോലിക്കെത്തിയത്.

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച കശ്മീര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പടിഞ്ഞാറന്‍ സൗദിയിലെ തായിഫില്‍ മരണപ്പെട്ട ജമ്മു കശ്മീര്‍ ശ്രീനഗര്‍ ലാല്‍ചൗക് സ്വദേശി ഇമ്രാന്‍ അഹമ്മദ് ഷേക്കിന്റെ (30) മൃതദേഹമാണ് മറവു ചെയ്തത്.

അഞ്ചു മാസം മുമ്പാണ് ഇമ്രാന്‍ സൗദിയിലെത്തിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ബ്രദേഴ്സ് തായിഫ് പ്രസിഡന്റുമായ പന്തളം ഷാജിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവു ചെയ്യാന്‍ നേതൃത്വം നല്‍കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇമ്രാന്റെ ബന്ധുക്കള്‍ ചുമതലപ്പെടുത്തിയ മന്‍സൂര്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരം പന്തളം ഷാജിയെ ബന്ധപ്പെടുകയായിരുന്നു. 

മന്‍സൂറിനെ കൂടാതെ നിരവധി സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു മാസം മുമ്പ് മാത്രമാണ് ഇമ്രാന്‍ പുതിയ വിസയില്‍ തായിഫില്‍ ജോലിക്കെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് തായിഫ് മസ്ജിദ് ബിന്‍ അബ്ബാസില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം തായിഫ് ഇബ്രാഹിം ജഫാലി ഖബര്‍സ്ഥനില്‍ മൃതദേഹം മറവു ചെയ്തു.