രണ്ടു മാസം മുന്‍പാണ് ബാലാജി പുതിയ വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെ സുവൈദിയില്‍ എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ (49) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.
രണ്ടു മാസം മുന്‍പാണ് ബാലാജി പുതിയ വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെ സുവൈദിയില്‍ എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുബ്രഹ്മണ്യന്‍ - ബ്രഹ്മശക്തി ദമ്പതികളുടെ മകനാണ്. ഭാര്യ സുഭ, രണ്ട് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഓഫീസര്‍ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു.
കേളി പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ പൂര്‍ണ്ണമായും ബാലാജിയുടെ സ്‌പോണ്‍സറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു
നിര്‍മാണ കമ്പനിയില്‍ അപകടം; പ്രവാസി യുവാവ് മരിച്ചു
റിയാദ്: ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ യാദവ്, സോണി യാദവ്.
ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ - സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അല്‍ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയില്‍ ബാപ്പു വലിയോറ, ഷാജഹാന്‍, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജന്‍ ഗുപ്ത , അല്‍ ഹക്കമി കമ്പനിയുടെ ഉടമ ഉമര്‍ ഹക്കമി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
