റിയാദ്: കഴിഞ്ഞയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം ചവറ കുളങ്ങര ഭാഗം സ്വദേശി ഇജാസ് മന്‍സില്‍ ഷാജുവിന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചവറ പാലക്കടവ് ജുമാമസ്ജിദില്‍ ഖബറടക്കി. റിയാദ് ന്യൂസനാഇയ്യയില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കാര്‍ഗോ ഓഫീസ് ജീവനക്കാരനായിരുന്നു.

കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്റെ ഭാര്യ സഹോദരനാണ്. ഒരാഴ്ച കൊണ്ട് നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടില്‍ എത്തിക്കുകയായിരുന്നു. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ സിദ്ദീഖ് തുവൂര്‍, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ചത്.