Asianet News MalayalamAsianet News Malayalam

നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് കാറും മൊബൈല്‍ ഫോണുമൊക്കെ സമ്മാനം നല്‍കുന്നൊരു പള്ളി

സമ്മാനങ്ങളുടെ വിവരം അറിയിച്ച് പള്ളിക്ക് സമീപം വലിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സമ്മാനമായി നല്‍കേണ്ട നിസാന്‍ കാര്‍ പള്ളിയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പള്ളിയോട് ചേര്‍ന്നുള്ള ടെന്റില്‍ നോമ്പ് തുറക്കായി വിവിധ വിഭവങ്ങള്‍ തയ്യാറാക്കിയ ശേഷം ഭക്ഷണത്തിനൊപ്പം ഓരോ കൂപ്പണും വെച്ചിട്ടുണ്ടാവും.

mosque gives gifts during iftar in qatar
Author
Doha, First Published May 17, 2019, 3:41 PM IST

ദോഹ: നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് ഭക്ഷണത്തിനൊപ്പം വിലപിടിപ്പൂള്ള സമ്മാനങ്ങള്‍ കൂടി നല്‍കുകയാണ് ഖത്തറിലെ ഒരു പള്ളിയില്‍. ഖത്തറിലെ അല്‍വാബിലുള്ള ജാമിഉല്‍ അഖവൈന്‍ പള്ളിയിലാണ് എല്ലാ ദിവസം നോമ്പ് തുറക്കാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മൊബൈല്‍ ഫോണും ടാബ്‍ലെറ്റുമൊക്കെയാണ് എല്ലാ ദിവസത്തേയും സമ്മാനം. വിജയിയാവുന്ന ഒരാള്‍ക്കും ഒരു കാറും സമ്മാനം ലഭിക്കും. 

സമ്മാനങ്ങളുടെ വിവരം അറിയിച്ച് പള്ളിക്ക് സമീപം വലിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സമ്മാനമായി നല്‍കേണ്ട നിസാന്‍ കാര്‍ പള്ളിയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പള്ളിയോട് ചേര്‍ന്നുള്ള ടെന്റില്‍ നോമ്പ് തുറക്കായി വിവിധ വിഭവങ്ങള്‍ തയ്യാറാക്കിയ ശേഷം ഭക്ഷണത്തിനൊപ്പം ഓരോ കൂപ്പണും വെച്ചിട്ടുണ്ടാവും. നോമ്പ് തുറന്ന് മഗ്‍രിബ് നമസ്കാരത്തിന് ശേഷം നറുക്കെടുപ്പ് നടക്കും. വിജയിയാവുന്നയാളുടെ നമ്പര്‍ വിളിക്കുമ്പോള്‍ അപ്പോള്‍ തന്നെ സമ്മാനം ഏറ്റുവാങ്ങണം. മൊബൈല്‍ ഫോണോ ടാബ്‍ലെറ്റോ ആയിരിക്കും ലഭിക്കുന്നത്.

അവസാന ദിവസത്തിലെ വിജയിക്ക് നിസാന്‍ സണ്ണി കാര്‍ സമ്മാനമായി ലഭിക്കും. ഖത്തര്‍ രാജകുടുംബാംഗം കൂടിയായ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനിയുടെ കുടുംബ പള്ളിയാണിത്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ നോമ്പ് തുറയ്ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിനുമൊക്കെ നേതൃത്വം നല്‍കുന്നത്. നിരവധി വിശ്വാസികളാണ് ഇവിടെ ദിവസവും നോമ്പ് തുറക്കാനെത്തുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios