തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 549 വിമാനം 9.17ഓടെയാണ് തിരിച്ചിറക്കിയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 549 വിമാനം 9.17ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാര്‍ പൈലറ്റുമാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

Read also:  റണ്‍വേ ബലപ്പെടുത്തല്‍ തുടങ്ങി പകല്‍ ആളൊഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളം

റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു; സര്‍വീസുകളില്‍ മാറ്റം വരും
​​​​​​​റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്. 

ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. വികസന പദ്ധതി പൂർത്തിയയാക്കിയ ശേഷം വിദേശ വിമാനകമ്പനികളെ ഒന്നാം ടെർമിനലിലേക്ക് മാറ്റി പുനസ്ഥാപിക്കും. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസന പദ്ധതി ആരംഭിക്കും.

Read also:  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു