Asianet News MalayalamAsianet News Malayalam

മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരളാവിങ് വിജ്ഞാനോത്സവം നവംബർ 15ന്

ഇന്ത്യൻ സോഷ്യൽ  ക്ലബ്‌  കേരളവിങ്ങിന്റെ  ഈ  വർഷത്തെ "എന്റെ കേരളം എന്റെ മലയാളം'   വിജ്ഞാനോത്സവം - മലയാളം ക്വിസ് നവംബർ 15 ന് വെള്ളിയാഴ്ച നടക്കും.
 

Muscat Indian Social Club Kerala Wing  Enlightenment event
Author
Oman, First Published Oct 27, 2019, 12:29 AM IST

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ  ക്ലബ്‌  കേരളവിങ്ങിന്റെ  ഈ  വർഷത്തെ "എന്റെ കേരളം എന്റെ മലയാളം'   വിജ്ഞാനോത്സവം - മലയാളം ക്വിസ് നവംബർ 15 ന് വെള്ളിയാഴ്ച നടക്കും.ബൗഷറിലെ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാസ് സ്‌റ്റഡീസ്‌ ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയാണ് പരിപാടി.

കഴിഞ്ഞ 17 വർഷമായി കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിൽ ഈ വർഷം  പ്രമുഖ മാധ്യമ പ്രവർത്തകൻ   എൻപി ചന്ദ്രശേഖരൻ ആണ് ക്വിസ് മാസ്റ്റർ ആയി പങ്കെടുക്കുന്നത്.വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.

കേരളത്തിന്റെ ഭാഷയും സംസ്കാരവും കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഈ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ നവംബർ അഞ്ചിന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 93207220, 99881475 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios