മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വൈദികരും, മസ്‌കറ്റിലെ പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ ഇടവക അംഗങ്ങളും, നിലവിൽ നാട്ടിൽ അവധിക്കായി എത്തിയവരും ഒത്തു കൂടുന്നതാണ് പരിപാടി
മസ്‍കറ്റ്: മസ്‍കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക മസ്‌ക്കറ്റ് സംഗമം 2022 സംഘടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വൈദികരും, മസ്‌കറ്റിലെ പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ ഇടവക അംഗങ്ങളും, നിലവിൽ നാട്ടിൽ അവധിക്കായി എത്തിയവരും ഒത്തു കൂടുന്നതാണ് മസ്കറ്റ് സംഗമം 2022.
ജൂലൈ 10 ഞായറാഴ്ച പാമ്പാടി ദയറായിൽ വെച്ചാണ് സംഗമം. ബസ്സേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മന്ത്രി വി. എൻ. വാസവൻ, അഹമ്മദബാദ് ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇടവകയുടെ സ്ഥാപക അംഗങ്ങളെയും വിശിഷ്ട വ്യക്തിത്വങ്ങളേയും ചടങ്ങില്‍ ആദരിക്കും.
Read also: ഒമാനില്‍ വാദികളില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
ബലിപെരുന്നാള്‍; 308 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്
മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് 308 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നതില്‍ 119 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാളിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്‍മളമാക്കാനും സന്തോഷം പങ്കിടാനും കഴിയും.
ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.
മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.
