മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയിൽ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ നിർണായക ലക്ഷ്യത്തിന് മലാലയുടെ സമർപ്പണത്തെ മുസ്ലിംവേൾഡ് സെക്രട്ടറി ജനറൽ പ്രശംസിച്ചു.

റിയാദ്: ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‍സായിയെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ സ്വീകരിച്ചു. 

മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയിൽ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ നിർണായക ലക്ഷ്യത്തിന് മലാലയുടെ സമർപ്പണത്തെ മുസ്ലിംവേൾഡ് സെക്രട്ടറി ജനറൽ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിൽ മുസ്ലിം വേൾഡ് ലീഗ് നൽകിവരുന്ന സേവനങ്ങളുടെ പ്രധാന്യം മലാല എടുത്തുപറഞ്ഞു.

Read also: കർശന പരിശോധന; വിദേശ തൊഴിലാളികൾ താമസിക്കുന്ന 164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചു

സൗദി അറേബ്യയിൽ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി
റിയാദ്: സൗദി അറേബ്യയിൽ വ്യവസ്ഥകൾക്ക് വിധേയമായി കമ്പനികൾക്കും വ്യക്തികൾക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി നല്‍കുന്നു. സംഭാവന ശേഖരണത്തിന് ലൈസൻസ് ലഭ്യമാക്കിയും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയുമാണ് അനുമതി നല്കുക. നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികളാരംഭിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ട് സംഭാവനകൾ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്. നാഷനൽ സെന്റർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികള്‍ ആരംഭിച്ചത്. ലൈസൻസ് അനുവദിച്ചും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയും വ്യവസ്ഥാപിതമായ മാർഗത്തിൽ ധനസമാഹരണം സാധ്യമാക്കുകയാണ് ലക്ഷ്യം.

പ്രത്യേക ലൈസൻസ് നേടുന്നതോടെ കമ്പനികൾക്കും വ്യക്തികൾക്കും ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. വിദേശങ്ങളിൽനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. പണമായി സംഭാവനകൾ സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാൽ വിദേശത്തുള്ള ഏജൻസികൾക്കും വ്യക്തികൾക്കും സംഭാവന വിതരണം ചെയ്യുന്നതിന് സമ്പൂർണ വിലക്ക് തുടരും.

Read also: കാമുകിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; യുഎഇയില്‍ പ്രവാസി യുവാവിന് ശിക്ഷ