റിയാദ്: മഴ ലഭിക്കുന്നതിനായി സൗദി അറേബ്യയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഇസ്ലാംമത വിശ്വാസികള്‍. വരള്‍ച്ചയുടെ സമയത്ത് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ഒത്തുചേര്‍ന്നു.

സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രത്യേക പ്രാര്‍ത്ഥന. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.