ഒമാന്‍ സമയം ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിക്കും. 3.20 മണിക്കൂറാണ്   പരീക്ഷാ സമയം. 12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തില്‍  വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 9.30 മുതല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം  അനുവദിക്കും.

മസ്‌കറ്റ്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) (UG) - 2022 ജൂലൈ 17-ന് ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റില്‍ നടത്തുന്നു. 214 വിദ്യാര്‍ഥികളാണ് ഇത്തവണ ഒമാനില്‍ നിന്ന് പരീക്ഷ എഴുതുന്നത്.

ഒമാന്‍ സമയം ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിക്കും. 3.20 മണിക്കൂറാണ് പരീക്ഷാ സമയം. 12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 9.30 മുതല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. 12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതരുടെ അറിയിപ്പില്‍ പറയുന്നു. പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് principal@ismoman.com എന്ന ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ആദ്യമായാണ് സുല്‍ത്താനേറ്റില്‍ നീറ്റ് പരീക്ഷ നടക്കുന്നത്.

അവധിദിവസത്തെ സന്തോഷം മായ്ച്ച് കൂറ്റന്‍ തിരമാല; സലാലയില്‍ കുട്ടികള്‍ കടലില്‍ വീഴുന്നതിന്റെ വീഡിയോ

Scroll to load tweet…

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

മസ്‌കറ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.