കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് തിരമാലയില്‍ അകപ്പെട്ടത്. കുട്ടികള്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ അകപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സലാല: ഒമാനിലെ സലാലയില്‍ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന കുട്ടികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‌സെയിലിലായിരുന്നു അപകടമുണ്ടായത്. 

ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് തിരമാലയില്‍ അകപ്പെട്ടത്. കുട്ടികള്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ അകപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരമാലയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ അടുത്ത് നിന്നയാള്‍ വലിച്ചു കരയ്ക്ക് കയറ്റുന്നത് കാണാം.

ഒമാനില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

എന്നാല്‍ രണ്ടു കുട്ടികള്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി


Scroll to load tweet…

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

മസ്‌കറ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.