Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ആശ്വാസമായി കൊവിഡ് വ്യാപനം താഴേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1028 പേർ സുഖം പ്രാപിച്ചപ്പോൾ 825 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യയിൽ നേരിയ വർധനവുണ്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേരാണ് മരിച്ചത്.

new covid infections decrease in saudi arabia and more recoveries reported
Author
Riyadh Saudi Arabia, First Published May 16, 2021, 8:52 PM IST

റിയാദ്: സൗദി അറേബ്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകര്‍ന്ന് പ്രതിദിന കണക്കുകള്‍ താഴുന്നു. പുതുതായി രോഗബാധിതരാകുന്നവരുടെ കണക്ക് തുടർച്ചയായി കുറഞ്ഞുവരികയാണ്. അതെസമയം രോഗമുക്തി നിരക്ക് ഉയരുകയും ചെയ്യുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1028 പേർ സുഖം പ്രാപിച്ചപ്പോൾ 825 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യയിൽ നേരിയ വർധനവുണ്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ 4,33,094 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,17,787 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,162 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,145 ആയി കുറഞ്ഞു. ഇവരിൽ 1,376 പേരാണ് ഗുരുതര നിലയിൽ. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. രാജ്യത്ത് ഇതുവരെ കുത്തിവെപ്പ് നടത്തിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 11,527,100 ആയി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 263, റിയാദ് 231, കിഴക്കൻ പ്രവിശ്യ 98, മദീന 62, അസീർ 56, ജീസാൻ 35, അൽഖസീം 24, തബൂക്ക് 15, നജ്റാൻ 12, ഹായിൽ 12, അൽബാഹ 8, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 4.

Follow Us:
Download App:
  • android
  • ios