Asianet News MalayalamAsianet News Malayalam

പൊതു സമൂഹത്തിന് ചേർന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം; ആരോഗ്യ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി

ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം.

new dress code for health workers in saudi arabia
Author
First Published Jan 20, 2024, 4:23 PM IST

റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. 

ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാർ പൈജാമയും ഷോർട്‌സും ധരിക്കാൻ പാടില്ല. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ പതിപ്പിച്ച വസ്ത്രങ്ങളും ധരിക്കരുത്. വിചിത്രമായ രീതിയിൽ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്ക് വിലക്കുണ്ട്.

Read Also - മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം

സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത്; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

 

റിയാദ്: സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു. 

പ്രദർശനം അവരുടെ കഠിനമായ പരിശീലനത്തിൻറെ പ്രകടനം മാത്രമായിരുന്നില്ല, സേവനത്തിനുള്ള അവരുടെ സന്നദ്ധതയുടെ ആഘോഷം കൂടിയായാണെന്നും ഫീൽഡ് പരിശീലനത്തിലൂടെയും സൈദ്ധാന്തിക വിദ്യാഭ്യാസത്തിലൂടെയും നേടിയ ഫലങ്ങളിൽ അഭിമാനമുണ്ടെന്നും മേജർ ജനറൽ അൽ ദുവൈസ് പറഞ്ഞു. തങ്ങളുടെ മതത്തെയും രാജാവിനെയും രാജ്യത്തെയും വ്യത്യസ്തതയോടും സമർപ്പണത്തോടും കൂടി സേവിക്കാനുള്ള ഈ സൈനികരുടെ സന്നദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 


Latest Videos
Follow Us:
Download App:
  • android
  • ios