അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസൃതമായാണ് കുവൈത്തില്‍ പുതിയ മെറ്റേണിറ്റി ആശുപത്രി തുടങ്ങിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉയർന്ന അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസൃതമായി പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ സജ്ജീകരിച്ചിതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ പ്രതിനിധി, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹംദ് അൽ സബാഹ്, ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

അമീറിനും കിരീടാവകാശിക്കും ഹൃദയം നിറഞ്ഞ നന്ദിയും അദ്ദേഹം അറിയിച്ചു. കൂടാതെ രാജ്യത്ത് ആരംഭിച്ചിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ വികസന, നിർമ്മാണ, അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും ആരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also - സൗദി അറേബ്യയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്, വീഡിയോ പ്രചരിച്ചതോടെ നാല് യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം