Asianet News MalayalamAsianet News Malayalam

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ഒമാനിലും പട്ടാമ്പിയിലും ഉള്ള നിരവധി പേര്‍ക്ക് സഹായ ഹസ്‍തമേകി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മസ്‍കത്ത് പട്ടാമ്പിയൻസ് 2015 മുതല്‍ നിലവിലുണ്ട്.

new office bearers of Muscaut pattambiyans an organisation for natives of pattambi in Oman
Author
Muscat, First Published Aug 10, 2022, 11:58 PM IST

മസ്‍കത്ത്: ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. പുതിയ ചെയർമാനായി ഷാജി കനിയറാട്ടിൽ, ജനറൽ സെക്രട്ടറിയായി ഡോ. ഷമീർ പറമ്പിൽ പ്രസിഡന്റായി ഷാജി പി.വി, ട്രഷററായി അനീസ് എന്നിവരെയും വൈസ് പ്രസിഡന്റ് - ലിയാകാത്ത അലി, അസിസ്റ്റന്റ് സെക്രട്ടറി - മുഹമ്മദ് അലി, കൺവീനർ - ജേസിഫെർ ടിപി എന്നിവരെയും തെരഞ്ഞെടുത്തു.

മസ്‍കത്ത് പട്ടാമ്പിയൻസിന്റെ ആദ്യ വനിതാ എക്സിക്യൂട്ടീവ് മെമ്പറായി പ്രിയ ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു. ഇത്തവണ 21 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഒമാനിലും പട്ടാമ്പിയിലും ഉള്ള നിരവധി പേര്‍ക്ക് സഹായ ഹസ്‍തമേകി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മസ്‍കത്ത് പട്ടാമ്പിയൻസ് 2015 മുതല്‍ നിലവിലുണ്ട്.

Read also: കുവൈത്തില്‍ വാഹനാപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു

ഒമാനില്‍ വിവിധ ജൂവലറികളില്‍ പരിശോധന; 169 നിയമലംഘനങ്ങള്‍ കണ്ടെത്തി
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വിവിധ ജൂവലറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇതുവരെ 169 നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ദാഹിറ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ വിലയില്‍ കൃത്രിമം കാട്ടിയ ജൂവലറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പരിശോധന നടത്തിയത്. പണിക്കൂലി, ഗ്രാം വില, വാറ്റ് എന്നിവ ഉള്‍പ്പെടെ സ്വര്‍ണവിലയില്‍ കൃത്രിമം കാണിക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. 

ഒമാനില്‍ യുവാവ് വാദിയില്‍ മുങ്ങി മരിച്ചു

ഒമാനില്‍ നിയമലംഘനം കണ്ടെത്തിയ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി
മസ്‍കത്ത്: ഒമാനില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ എണ്‍വയോണ്‍മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഒരുകൂട്ടം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളോട് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കുകയും ചെയ്‍തതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.പരിസ്ഥിതി സംബന്ധമായ നിബന്ധനകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഫീല്‍ഡ് ഇന്‍സ്‍പെക്ഷന്‍ നടത്തിയതെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റി വ്യക്തമാക്കി.

14,000 പാക്കറ്റ് പാന്‍മസാലയുമായി പ്രവാസി അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios