ജിദ്ദയിൽ നടന്ന കൗൺസിൽ യോഗത്തിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
റിയാദ്: കെഎംസിസി സൗദി നാഷനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ജിദ്ദയിൽ നടന്ന കൗൺസിൽ യോഗത്തിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. മക്ക സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള കുഞ്ഞുമുഹമ്മദ് കാക്കിയയാണ് പ്രസിഡൻറ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുൻ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്ന അഷ്റഫ് വേങ്ങാട്ടും ഖാദർ ചെങ്കളയും നിർദേശിക്കപ്പെട്ടതോടെ വോട്ടെടുപ്പ് വേണ്ടി വന്നു. 110 കൗൻസിലർമാർ പങ്കെടുത്ത വോട്ടെടുപ്പിൽ അഷ്റഫ് വേങ്ങാട്ട് വിജയിയായി. തുടർന്ന്, മുതിർന്ന നേതാവ് കൂടിയായ ഖാദർ ചെങ്കളയെ ചെയർമാനായി ഭൂരിപക്ഷ പിന്തുണയോടെ വരണാധികാരികൾ പ്രഖ്യാപിച്ചു.
ജിദ്ദയിൽ നിന്നുള്ള അഹ്മദ് പാളയാട്ട് ആണ് ട്രഷറർ. സഹഭാരവാഹികളുടെ പേരുകൾ അംഗങ്ങളുടെ ആനുപാതികാടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു. ഇതിനായി എല്ലാ കമ്മിറികളിൽ നിന്നും നിർദേശിക്കപ്പെട്ട പേരുകൾ വരണാധികാരികൾ ശേഖരിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കുഞ്ഞുമോൻ കാക്കിയ മലപ്പുറം, കൂട്ടിലങ്ങാടി സ്വദേശിയാണ്. മക്ക കെ.എം.സി.സിയുടെ നിലവിലെ പ്രസിഡൻറ് കൂടിയായ ഇദ്ദേഹം കെ.എം.സി.സി ഹജ്ജ് വളൻറിയർമാർക്ക് നൽകുന്ന നേതൃത്വം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സാധാരണ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന നേതാവെന്ന സ്വീകാര്യതയാണ് അദ്ദേഹത്തെ സൗദിയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ തലപ്പത്തേക്ക് എത്തിച്ചതിന് പ്രേരകഘടകമായത്.
കെഎംസിസി നേതാവായിരിക്കുമ്പോഴും റിയാദിലെ സാമൂഹിക സംഘടനാ രംഗത്ത് പൊതുസ്വീകാര്യനായ വ്യക്തിത്വമാണ് അഷ്റഫ് വേങ്ങാട്ടിേൻറത്. മാധ്യമപ്രവർത്തകൻ കൂടിയായ അദ്ദേഹം കോഴിക്കോട് പേട്ട സ്വദേശിയാണ്. കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയും അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡൻറുമായി പ്രവർത്തിച്ച പാരമ്പര്യവുമായാണ് അദ്ദേഹം വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിതനാകുന്നത്. ജിദ്ദയിലെ കെ.എം.സി.സിയുടെ അംഗീകൃത മുഖമായ അഹ്മദ് പാളയാട്ട് ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ മുൻ പ്രസിഡൻറും ഹജ്ജ് സെൽ ചെയർമാനുമായിരുന്നു. കോഴിക്കോട് ചേലാമ്പ്ര സ്വദേശിയാണ്. കാസർകോട് സ്വദേശിയാണ് ഖാദർ ചെങ്കള.
മറ്റ് ഭാരവാഹികൾ: നിസാം മമ്പാട്, വി.കെ മുഹമ്മദ്, മുഹമ്മദ് കുട്ടി മാതാപ്പുഴ, ശറഫുദ്ധീൻ കന്നേറ്റി, കരീം താമരശ്ശേരി, സൈദ് മുന്നിയൂർ, സുലൈമാൻ മാളിയേക്കൽ, മുഹമ്മദ് സാലിഹ് നാലകത്ത്, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാൻ അലി പാലത്തിങ്ങൽ (വൈസ് പ്രസിഡൻറുമാർ), ഹാരിസ് കല്ലായി, ബഷീർ മുന്നിയൂർ, ആലിക്കുട്ടി ഒളവട്ടൂർ, നാസർ വെളിയങ്കോട്, ഫൈസൽ ബാബു, ബഷീർ മാള, സമദ് പട്ടനിൽ, സൈദ് അരീക്കര, സമദ് ആഞ്ഞിലങ്ങാടി, നാസർ എടവണ്ണക്കാട് (സെക്രട്ടറിമാർ), മുജീബ് ഉപ്പട, നാസർ വാവക്കുഞ്ഞു, ടി.പി മൂസ, കോയാമു ഹാജി, മുഹമ്മദ്‌കുട്ടി കോഡൂർ, സിദ്ധീഖ് പാണ്ടികശാല, മുജീബ് പൂക്കോട്ടൂർ, ഗഫൂർ വാവൂർ ജിസാൻ, അനീസ് ചുഴലി, മുഹമ്മദ് ഷാ തങ്ങൾ, ഷമീർ ഖാൻ മദീന, ജലീൽ തിരൂർ, മൊയ്തീൻകുട്ടി ചേളാരി, അബ്ദുൽ റഊഫ് ഹുദവി, ഗഫൂർ ചേലേമ്പ്ര, സലിം ഉപ്പള, റഷീദ് കൊടക്കാട്, അഷ്‌റഫ് ഗസൽ, ഉമർ ഓമശ്ശേരി, സി.പി ശരീഫ്, നൗഷാദ് കെ.എസ്.പുരം, കെ.പി സമദ്, ശാക്കിർ തങ്ങൾ, മുഹമ്മദ് രാജ, സലിം പാണമ്പ്ര, ഹാരിസ് പെരുവള്ളൂർ, ബഷീർ വെട്ടുപ്പാറ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, ഇല്യാസ് കല്ലുങ്ങൽ, അബൂബക്കർ അരിമ്പ്ര, സി.പി മുസ്തഫ (സെക്രട്ടറിയേറ്റ് അംഗങ്ങൾ).
ഹജ്ജ് സെൽ: അഹമ്മദ് പാളയാട്ട് (ചെയർമാൻ), മുജീബ് പൂക്കോട്ടൂർ (ജനറൽ കൺവീനർ), അബൂബക്കർ അരിമ്പ്ര (ചീഫ് കോഓഡിനേറ്റർ), ശരീഫ് കാസർകോട് (കൺവീനർ), ശിഹാബ് താമരക്കുളം (വളൻറിയർ കാപ്റ്റൻ). സാമൂഹിക സുരക്ഷാ പദ്ധതി: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ (നിരീക്ഷകൻ), അബ്ദുറഹ്മാൻ കല്ലായി (നിരീക്ഷകൻ), അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി (ചെയർമാൻ), റഫീഖ് പാറക്കൽ (കോഓഡിനേറ്റർ), കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വെങ്ങാട്ട്, അഹ്മദ് പാളയാട്ട്, ഖാദർ ചെങ്കള (കമ്മിറ്റിയംഗങ്ങൾ).
ആർട്സ് ആൻഡ് സ്പോർട്സ്: ബേബി നീലാമ്പ്ര (ചെയർമാൻ), അബു കട്ടുപ്പാറ (വൈസ് ചെയർമാൻ), മുജീബ് ഉപ്പട (ജനറൽ കൺവീനർ), മൊയ്തീൻകുട്ടി പൊന്മള (കൺവീനർ). സാംസ്കാരികം / പ്രസിദ്ധീകരണം: മാലിക് മഖ്ബൂൽ (ചെയർമാൻ), ഷാഹിദ് മാസ്റ്റർ (ജനറൽ കൺവീനർ), ഉസ്മാൻ കിളിയമണ്ണിൽ, മജീദ് പുകയൂർ (കൺവീനർമാർ).
ലീഗൽ / വെൽഫെയർ: ഷാജി ആലപ്പുഴ (ചെയർമാൻ), മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജനറൽ കൺവീനർ), തെന്നല മൊയ്തീൻകുട്ടി.
ഫോട്ടോ: കുഞ്ഞുമോൻ കാക്കിയ (പ്രസി.), അഷ്റഫ് വേങ്ങാട്ട് (ജന. സെക്ര.), അഹ്മദ് പാളയാട്ട് (ട്രഷ.), ഖാദർ ചെങ്കള (ചെയർ.)
