വിദേശത്ത് നിന്നെത്തിയ കപ്പല്‍ വിശദമായി പരിശോധിക്കുകയായിരുന്നു. 

റിയാദ്: ഫർണിച്ചർ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ കൊണ്ടുവന്ന 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്ത് പിടികൂടി. വിദേശത്ത് നിന്ന് കപ്പലിലെത്തിയ ഫർണിച്ചർ ഉപകരണങ്ങളുടെ മറവിലാണ് ഇത്രയധികം നിരോധിത ഗുളികകൾ കടത്താൻ ശ്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിദ്ദ ഇസ്ലാമിക തുറഖത്തുവെച്ച് സക്കാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ചേർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോടിക്സ് കൺട്രോൾ ആളാണ് കടത്തൽ ശ്രമം പരാജയപ്പെടുത്തിയത്. ഈ ഷിപ്മെൻറ് സ്വീകരിക്കാനെത്തിയ സിറിയൻ പൗരനെ അറസ്റ്റ് ചെയ്തതായും ഡയറക്ടറേറ്റ് അറിയിച്ചു. അനന്തര നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Read Also - ഹാനികരമായ ബാക്ടീരിയ സാന്നിധ്യം; പെപ്പറോണി ബീഫ് വിപണിയിൽ നിന്ന് പിൻവലിച്ച് യുഎഇ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം