ആകെ മരണസംഖ്യ 9,257 ആയി. രോഗബാധിതരില്‍ 4,499 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 112 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് മരണമില്ലാത്ത ഒരു ദിനം കൂടി. 24 മണിക്കൂറിനിടെ രാജ്യത്ത് എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം പുതുതായി 177 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 303 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 810,760 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,004 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 9,257 ആയി. രോഗബാധിതരില്‍ 4,499 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 112 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 10,149 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 49, ജിദ്ദ 31, ദമ്മാം 15, മദീന 9, മക്ക 7, ത്വാഇഫ് 6, അല്‍ബാഹ 6, ജിസാന്‍ 4, ബുറൈദ 3, അബ്ഹ 3, നജ്‌റാന്‍ 3, ഖോബാര്‍ 3, ഹുഫൂഫ് 3, ബല്‍ജുറൈഷ് 3, തബൂക്ക് 2, ഹായില്‍ 2, ഖമീസ് മുശൈത്ത് 2, ദഹ്‌റാന്‍ 2, ഹഫര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

സൗദിയിലെ സാജിറില്‍ കൊടുങ്കാറ്റില്‍ വ്യാപക നാശം

സൗദിയില്‍19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിന് സമീപം ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സൗദി-ഫ്രഞ്ച് ശാസ്ത്രസംഘം നടത്തുന്ന ഗവേഷണ, ഖനന പ്രവര്‍ത്തനങ്ങളിലാണ് കണ്ടെത്തല്‍. എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്നത്തെ വാസ്തുവിദ്യാ ശൈലികള്‍ വെളിപ്പെടുത്തുന്ന വസ്തുക്കളടക്കമാണ് കണ്ടെത്തിയത്.

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

രാജ്യത്തെ പൈതൃകസ്ഥലങ്ങളില്‍ സര്‍വേയും ഖനനവും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും സാംസ്‌കാരികവും സാമ്പത്തികവുമായ വിഭവമെന്ന നിലയില്‍ അവയെ രാജ്യത്തിന് പ്രയോജനപ്രദമാക്കി മാറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്‌ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി. കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷെന്റ പേരിലുള്ള റോമന്‍ ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുള്‍പ്പെടും.