പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് ബ്രഹ്മകുമാര്‍ പുസ്‍തകത്തിന്റ പ്രകാശനം നിര്‍വഹിച്ചു.
തിരുവനന്തപുരം: വിദേശ തൊഴിലന്വേഷകര്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ
മലയാള പതിപ്പ് നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് ബ്രഹ്മകുമാര്‍ പുസ്‍തകത്തിന്റ പ്രകാശനം നിര്‍വഹിച്ചു.
തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റും കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുമായ മിഥുന്‍ ടി.ആര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ടിങ് മാനേജര്‍ ശ്യാം ടി.കെ, പി.ആര്‍.ഒ നാഫി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
ട്രിപ്പിള്‍ വിന്‍; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നോര്‍ക്ക വഴി 276 നഴ്‍സുമാര്‍ ജര്‍മനിയിലേക്ക്
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവെച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരം ജര്‍മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്‍സുമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 276 പേരെയാണ് ആദ്യബാച്ചില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. www.norkaroots.org എന്ന വെബ്‍സൈറ്റില്‍ പട്ടിക ലഭ്യമാവും.
Read more: നടുക്കടലില്‍ കപ്പലിനുള്ളില്‍ വെച്ച് ഹൃദയാഘാതം; നാവികനെ എയര്‍ലിഫ്റ്റ് ചെയ്ത് പൊലീസ്
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്‍സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. നിരവധി ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ദാതാക്കള്‍ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
400ഓളം പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫെഡറല്‍ എംപ്ലോയ്‌മെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യാഗസ്ഥര്‍ മെയ് നാല് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തു നടത്തിയ ഇന്റര്‍വ്യൂവിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനവും നല്‍കിയതിന് ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനവും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങിച്ചേരാനും ജര്‍മന്‍ രജിസ്‌ടേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.
നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി ആവിഷ്‌കരിച്ച ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് 13 പേര്‍ക്ക് അവസരംലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി - 1, ബി - 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക് റൂട്ട്സ് സിഇഒ അറിയിച്ചു.
Read also: യുഎഇയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും
