ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915 ഉം രോഗമുക്തരുടെ എണ്ണം 7,31,004 ഉം ആയി. പുതുതായി രണ്ട് മരണമാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്.
റിയാദ്: സൗദി അറേബ്യയിൽ ഗുരുതരസ്ഥിതിയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് വരെ രാജ്യത്തെ വിവിധ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 272 മാത്രമാണ്. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി 146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 314 പേർ രോഗമുക്തരായി.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915 ഉം രോഗമുക്തരുടെ എണ്ണം 7,31,004 ഉം ആയി. പുതുതായി രണ്ട് മരണമാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 9,020 ആയി. നിലവിൽ 8,891 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 272 പേർ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 44, ജിദ്ദ - 16, മദീന - 9, മക്ക - 8, ദമ്മാം - 7, ത്വാഇഫ് - 6, അബഹ - 5. സൗദിയിൽ ഇതുവരെ 6,19,24,677 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.
യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 296 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 296 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 980 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,703 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,52,306 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 31,095 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
സുല്‍ത്താന്റെ നിര്‍ദേശം; ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു, പുതിയ നിരക്കുകള്‍ ഇങ്ങനെ
മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചു. മസ്‍കത്ത്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ ശൈഖുമാരുമായി ഞായറാഴ്‍ച നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കിടെയായിരുന്നു വിസാ നിരക്കുകള്‍ കുറയ്‍ക്കാന്‍ ഭരണാധികാരി നിര്‍ദേശം നല്‍കിയത്.
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്‍തു. ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.
നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.
നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്.
