സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 765,305 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,49,704 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,138 ആയി.
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 563 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം തന്നെ 516 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 765,305 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,49,704 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,138 ആയി. രോഗബാധിതരിൽ 6,463 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Read also: റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‍മക്ക് തുടക്കമാകുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം 25,226 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 145, റിയാദ് - 122, മക്ക - 43, ദമ്മാം - 37, മദീന - 27, ത്വാഇഫ് - 21, അബഹ - 11, ജീസാൻ - 7, ഹുഫൂഫ് - 7, അൽബാഹ - 6, ദഹ്റാൻ - 6, അൽഖർജ് - 5, തബൂക്ക് - 4, ഖോബാർ - 4, റാബിഖ് - 4, ഖത്വീഫ് - 4, ബുറൈദ - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, അബൂ അരീഷ് - 3, ജുബൈൽ - 3, ബൽ ജുറൈഷി - 3, ഹായിൽ - 2, യാംബു - 2, ഉനൈസ - 2, റാനിയ - 2, സബ്യ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 65,545,419 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,565,275 ആദ്യ ഡോസും 24,923,569 രണ്ടാം ഡോസും 14,056,575 ബൂസ്റ്റർ ഡോസുമാണ്.
യുഎഇയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ ഇന്ന് 395 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 334 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,52,836 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,06,236 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,89,943 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,991 കൊവിഡ് കേസുകളാണ് യുഎഇയിലുള്ളത്.
