രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,67,412 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,51,798 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,145 ആയി. 

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 24 മണിക്കൂറിനിടെ 686 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം കൊവിഡ് മുക്തി നിരക്കും ഉയരുന്നുണ്ട്. നിലവിലെ രോഗികളിൽ 621 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,67,412 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,51,798 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,145 ആയി. രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 6,469 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 83 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

Read also: യുഎഇയില്‍ 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,503 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 194, ജിദ്ദ - 138, ദമ്മാം - 67, മദീന - 37, മക്ക - 32, ത്വാഇഫ് - 29, അബഹ - 15, ഹുഫൂഫ് - 14, അൽ ബാഹ, ജിസാൻ - 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയില്‍ ഇതുവരെ 65,727,694 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,586,065 ആദ്യ ഡോസും 24,945,964 രണ്ടാം ഡോസും 14,195,665 ബൂസ്റ്റർ ഡോസുമാണ്.

Read also: യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം