ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട്​ ഷോ​യ്ക്ക്​ മു​​മ്പാ​യി ഓപൺ എയർ കൂളിങ് സംവിധാനം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അധികൃതര്‍ അറിയിച്ചു. 

ദോഹ: ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിനെ തണുപ്പിക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം വരുന്നു. മിനാ ഡിസ്ട്രിക്ടിലെ നടപ്പാതകളിലും വാട്ടർഫ്രണ്ടിലുമൊക്കെ നടക്കാനിറങ്ങുന്നവർക്ക് കനത്ത ചൂട് കാലത്തും ആ​ശ്വാ​സ​ത്തി​ന്റെ തണുപ്പ് പകരുന്ന രീതിയിലാണ് പുതിയ ശീതികരണ സംവിധാനം ഒ​രു​ക്കു​ന്ന​ത്. 

ഈ ​മാ​സം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന ഓ​പ്പൺ എ​യ​ർ എ.​സി ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട്​ ഷോ​യ്ക്ക്​ മു​​മ്പാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ഓ​ൾ​ഡ്​ ​ദോ​ഹ പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ല​ത്ത് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും. മി​നി ഡി​സ്​​ട്രി​ക്​​റ്റി​ലെ മു​ഴു​വ​ൻ ന​ട​പ്പാ​ത​യെ​യും ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ഈ ​ഓ​പ​ൺ എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റം പൂ​ർ​ത്തി​യാ​ക്കു​ക. 530 മീ​റ്റ​റോ​ളം നീ​ളം വ​രും. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​വ സ​ജ്ജ​മാ​ക്കു​ന്ന​ത്. ശീ​തീ​ക​രി​ച്ച അത്യാധുനിക ഭൂ​ഗ​ർ​ഭ പൈ​പ്പ്​​ലൈ​നു​ക​ളുപയോഗിച്ച് തു​റ​മു​ഖത്തിന്റെ തീരദേശ സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കുന്നതിനൊപ്പം, ഏ​റ്റ​വും ചൂ​ടേ​റി​യ മാ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ന്​ ത​ണു​ത്ത താ​പ​നി​ല നി​ല​നി​ർ​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. ക​ട​ൽ​ക്കാ​ഴ്​​ച​ക​ളെ ത​ട​സ്സ​പ്പെ​ടു​ത്താ​തിരിക്കാൻ ന​ട​പ്പാ​ത​യി​ൽ ഗ്ലാ​സ്​ പാ​ന​ലു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്.

ഏ​തു​ കാ​ലാ​വ​സ്ഥ​യി​ലും ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ഓ​ൾ​ഡ്​ ദോ​ഹ തു​റ​മു​ഖ​ത്തെ മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഈ ​പ​ദ്ധ​തി​യെ​ന്ന്​ സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു. 
ക്രൂയിസ് ടെർമിനലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓൾഡ് ദോഹ പോർട്ട് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. ബോ​ട്ട്​ ഷോ, ​ഫി​ഷി​ങ്​ എ​ക്​​സി​ബി​ഷ​ൻ, പ്രീ ​ഓ​ൺ​ഡ്​ ബോ​ട്ട്​ ഷോ ​തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കു​ന്ന ഓ​ൾ​ഡ്​ പോ​ർ​ട്ടി​നെ ഏ​ത്​ കാ​ല​ത്തും സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​താ​വും ഓ​പ​ൺ എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...