യാത്രക്കാരന്‍റെ ലഗേജിനുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
മസ്കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. 2.237 കിലോ കഞ്ചാവാണ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ലഗേജിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. ഏഷ്യക്കാരനാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പിടിയിലായത്.
Read Also - ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ
