Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

Oman customs seized alcoholic and tobacco products from sites for expats
Author
Muscat, First Published Aug 15, 2022, 3:40 PM IST

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നു

കഴിഞ്ഞ ദിവസം  മസ്‌കറ്റിലെ ബീച്ചില്‍ നിന്ന്  70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

മലയാളിയുടെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ ഒമാനില്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍ സൂക്ഷിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മോഷ്ടാക്കളെ ഞായറാഴ്ച ജുവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പിടിയിലായ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്.

ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മരണം, ആറു പേര്‍ക്ക് പരിക്ക്

ഇവര്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജുവലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അല്‍ ഖുവൈറിലെ താമസസ്ഥലത്ത് നിന്ന് മോഷ്ടാക്കളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios