പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിച്ചിട്ടുണ്ട്.  

മസ്‌കറ്റ്: ശനിയാഴ്ച ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഏഴുപേരെ പ്രവേശിപ്പിച്ചതായി അല്‍-വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിച്ചിട്ടുണ്ട്.

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Scroll to load tweet…

നാട്ടിലേക്ക് അനധികൃതമായി പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: ഉറവിടം വ്യക്തമാവാത്ത പണം സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. രാജ്യത്ത് അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം. റിയാദില്‍ വെച്ചാണ് രണ്ട് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരും സിറിയന്‍ സ്വദേശികളാണെന്നാണ് നിഗമനം.

റിയാദിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിയമ വിരുദ്ധമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പൊലീസ് നടത്തിയ പരിശോധനയില്‍ 5,85,490 റിയാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഒമാനില്‍ ബീച്ചില്‍ നിന്ന് 70 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു

ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍

മസ്‌കറ്റ്: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടില്‍ ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂളാണ് ഒമാന്‍ എയര്‍ പ്രഖ്യാപിച്ചത്.

നവംബര്‍ 21 ലെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സര്‍വീസുകളാണ് ഉള്ളത്. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കണമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.