Asianet News MalayalamAsianet News Malayalam

ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി നിലവിൽ വന്നു

ചേംബർ ബോർഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻഞ്ചിയാണ് കമ്മിറ്റിയുടെ ചെയർമാൻ.

oman foreign investment committee under COC
Author
First Published Nov 19, 2023, 10:16 PM IST

മസ്കത്ത്: സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്കരിച്ചു. ചേംബർ ബോർഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻഞ്ചിയാണ് കമ്മിറ്റിയുടെ ചെയർമാൻ. ഡേവിസ് കല്ലൂക്കാരൻ, അഹമ്മദ് റഈസ്, ഡോ.തോമസ് അലക്സാണ്ടർ , ശൈഖ് ജുലന്ദ അൽ ഹാശ്മി, അഹമ്മദ് സുബ്ഹാനി,   നാജി സലീം അൽ ഹാർത്തി,  ആൽവിൻ , ജിയോവാണി പിയാസൊല്ല എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 

ഷുറൂഖ് ഹമെദ് അൽ ഫാർസിയാണ് 2023-26 വർഷത്തേക്കുള്ള കമ്മിറ്റിയുടെ കോഓഡിനേറ്റർ. ചെയർമാൻ അബ്ദുലത്തീഫിൻറെ അധ്യക്ഷതയിലും നിയമ ഉപദേഷ്ടാവ് അൽ ഖസ്ബിയുടെ സാന്നിധ്യത്തിലും നിക്ഷേപക കമ്മിറ്റിയുടെ പ്രഥമ യോഗം കഴിഞ്ഞ ദിവസം ചേംബറിൽ നടന്നു. യോഗത്തിൽ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അൽ ഫാർസി അവതരിപ്പിച്ചു. ഡേവിസ് കല്ലൂക്കാരനെ കമ്മിറ്റിയുടെ വൈസ് ചെയർമാനായി യോഗത്തിൽ ഏകകണ്ഠേന തെരഞ്ഞെടുത്തു. 

ഇന്ത്യ ആസ്ഥാനമായി ഒമാനടക്കം ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സിെൻറ സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ് ഡേവിസ് കല്ലൂക്കാരൻ. ബിസിനസ് രംഗത്തെ ഉഭയകക്ഷി സഹകരണത്തിന് ഒമാൻ ചേംബറും ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബറും അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇരു കൂട്ടായ്മകളും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് ഗതിവേഗം പകരാൻ പുതിയ സ്ഥാനം വഴി കഴിയുമെന്ന് 1990 മുതൽ ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന ഡേവിസ് പറഞ്ഞു. 

Read Also- മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു, പിന്നാലെ പ്രധാന നീക്കവുമായി അധികൃതര്‍

കമ്മിറ്റിയുടെ പ്രവർത്തന മേഖലകളായി യോഗത്തിൽ തീരുമാനിച്ചവ
 

  • സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തി പരിഹാര മാർഗം കണ്ടെത്തുക.
  • പരിഹാര നിർദേശങ്ങൾക്ക് ഫലപ്രാപ്തിയിലെത്താൻ സഹായകരമായ രീതിയിൽ സ്ഥിതി വിവര കണക്കുകൾ തയാറാക്കുക.
  •  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തുകയും സ്വകാര്യ മേഖലയുടെ ആശങ്കകളുംപ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്യുക.
  • ഒമാൻ വിഷൻ 2040ന്റെ  ഭാഗമായുള്ള ലക്ഷ്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക
  •  സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും ചലനങ്ങളും പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക
  • സെമിനാറുകളിലും വർക്ക്ഷോപ്പുകളിലുമടക്കം പങ്കെടുക്കുക.
  • ചേംബറിെൻറ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പ്രവർത്തനരീതി രൂപപ്പെടുത്തുക
  • മതിയായ സ്ഥിതി വിവര കണക്കുകളടക്കം ബന്ധപ്പെട്ട അധികൃതർക്ക് നിർദേശങ്ങൾ സമർപ്പിക്കുക.
  • മാധ്യമങ്ങളുമായി സജീവ ഇടപെടൽ നടത്തുക.
  • വിവിധ ഗവർണറേറ്റുകളിലെ ശാഖകൾ അടക്കമുള്ളവയുമായി ഏകോപിപ്പിച്ച് പ്രവർത്തനം നടത്തുക

ഇവക്ക് പുറമെ പ്രാദേശികവും അന്താരാഷ്ട്രീയ തലത്തിലുമുള്ള പ്രതിനിധി സംഘങ്ങളുടെ ഏകോപനം ചേമ്പർ  ശാഖകളുമായി സംയുക്ത യോഗങ്ങൾ നടത്തൽ സ്പെഷ്യലൈസ്ഡ് വർക്ഷോപ്പുകള്‍ നടത്തൽ ചേമ്പറിന്റെ വിവിധ ശാഖകളുമായി സംയുക്ത യോഗങ്ങൾ ചേരൽ തുടങ്ങിയവയും കമ്മിറ്റിയുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടും. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച വിശദ റിപ്പോർട്ട് മൂന്നുമാസം കൂടുമ്പോഴും  ആറുമാസം കൂടുമ്പോഴും വർഷത്തിലും ചേംബർ ചെയർമാന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios