മസ്‌കറ്റ്: ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സയീദ് ബിന്‍ ഹമൂദ് ബിന്‍ സയീദ് അല്‍ മവാലിയുമായി കൂടിക്കാഴ്ച നടത്തി. ഗതാഗതം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തുടര്‍ന്ന് വരുന്ന താല്പര്യങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും അവ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒമാനും  ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.