കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 82,406 ആയി.

മസ്‌കറ്റ്: ഒമാനില്‍ 692 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,072 ആയി. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 82,406 ആയി. 94.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് 23 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 728 ആയി. 447 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 155 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത് 2,443 പേര്‍