ഒമാനില്‍ ഇതുവരെ  2,05,501 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.  ഇവരില്‍ 1,90,342 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 45 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2788 പേര്‍ക്കാണ് ഇക്കാലയളവില്‍ പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്.

ഒമാനില്‍ ഇതുവരെ 2,05,501 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,90,342 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ 2193 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനിൽ മരണം സംഭവിച്ചിട്ടുള്ളത്. രാജ്യത്ത് 722 കൊവിഡ് രോഗികള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 255 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.