തലസ്ഥാന നഗരിക്ക് സമീപം ഹോതാത് ബാനി തമീം ഗവര്‍ണറേറ്റിലാണ് സൗദി പൗരന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.
റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിവെച്ച സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് വെടിവെക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരിക്ക് സമീപം ഹോതാത് ബാനി തമീം ഗവര്‍ണറേറ്റിലാണ് സൗദി പൗരന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ഇയാളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിയാദില്‍ നടക്കുന്ന രണ്ടാമത്തെ സമാനരീതിയിലുള്ള അറസ്റ്റാണിത്. റോഡില്‍ വെച്ച് ആകാശത്തേക്ക് വെടിവെച്ച രണ്ട് സ്വദേശി യുവാക്കളെ റിയാദ് പൊലീസ് മാര്‍ച്ച് അവസാനത്തോടെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ പ്രവൃത്തിയെ യുവാക്കള്‍ പുകഴ്ത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
