ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ അല്‍ ഫുനൈറ്റീസ് ഏരിയക്ക് എതിര്‍വശത്തായിരുന്നു അപകടമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

കുവൈത്ത്: കുവൈത്തിലെ ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ അല്‍ ഫുനൈറ്റീസ് ഏരിയക്ക് എതിര്‍വശത്തായിരുന്നു അപകടമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടന്‍ ഫയര്‍ ഫോഴ്‍സ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

Scroll to load tweet…


Read also: യുകെയില്‍ കാറിടിച്ച് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഞായറാഴ്‍ച നാട്ടിലെത്തിക്കും

ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. ഷാർജയിലെ മലീഹ ഫോസിൽ റോക്കിലാണ് അപകടമുണ്ടായത്. രാവിലെ ഏഴരയോടെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്ക്വയർ സ്വദേശിയായ ബിനോയ് അബൂദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.