അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കിം​ഗ് ഫഹദ് റോഡിൽ സെമി ലോറിയും സാൻ‍ഡ് ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായവും നൽകി. കൂടുതൽ അന്വേഷണത്തിനായി അപകടസ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് വിട്ടുനൽകി. 

Read Also -  അപകട വിവരം ആരും അറിഞ്ഞില്ല, ആശുപത്രിയിലെത്തിക്കാൻ വൈകി; മലയാളി കുടുംബം അപകടത്തിൽപ്പെട്ടത് യാത്രക്കിടെ

ചികിത്സയിൽ കഴിയവേ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്. 

ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...