ഒരു ലഹരിമരുന്ന് ബാഗ്, ഒരു റോൾ ക്രിസ്റ്റൽ മെത്ത് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒരു മിനറല്‍ വാട്ടര്‍ കുപ്പിയിലാക്കിയ, പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും കണ്ടെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും ദുരുപയോഗം ചെയ്തതിനും ഒരു പ്രവാസിയെയും കുവൈത്തി പൗരനെയും അറസ്റ്റ് ചെയ്തു. ഇവരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. 

ഒരു ലഹരിമരുന്ന് ബാഗ്, ഒരു റോൾ ക്രിസ്റ്റൽ മെത്ത് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒരു മിനറല്‍ വാട്ടര്‍ കുപ്പിയിലാക്കിയ, പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും കണ്ടെടുത്തു. അബു ഹലീഫ പ്രദേശത്ത് നിന്നാണ് സ്വദേശിയെ പിടികൂടിയത്. പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ബാഗ് കൈവശം വെച്ചിരിക്കുകയായിരുന്നെന്ന് കണ്ടെത്തി. പ്രവാസിയെ അൽ ജലീബിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മദ്യവും ക്രിസ്റ്റൽ മെത്തും അടങ്ങിയ ബാഗും ഇയാളില്‍ നിന്ന് കണ്ടെത്തി.

Read Also - യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

27 കിലോ ഹാഷിഷും കഞ്ചാവും, 200 ലഹരി ഗുളികകള്‍, 34 കുപ്പി മദ്യം; ലഹരിക്കടത്ത് ശൃംഖല തകർത്തു, അഞ്ച് പേ‍ർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.

ഒരു സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍, രണ്ട് സിറിയന്‍ സ്വദേശികള്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരുള്‍പ്പെടെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 27 കിലോഗ്രാം ഹാഷിഷും കഞ്ചാവും 200 ലഹരി ഗുളികകള്‍, 15 കിലോ ലഹരി പദാര്‍ത്ഥങ്ങള്‍, 34 കുപ്പി മദ്യം, ലൈസന്‍സില്ലാത്ത തോക്കുകൾ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്