ശ്വാസംമുട്ടലും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഇടവിട്ടുള്ള ഛര്‍ദ്ദിയും മൂലമാണ് കുട്ടിയെ ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ നാണയം പോലത്തെ വസ്തു കുടുങ്ങയതായി കണ്ടെത്തി.
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ നാലു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് ഒരു റിയാല്‍ നാണയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി വിഴുങ്ങിയ നാണയമാണ് പുറത്തെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ശ്വാസംമുട്ടലും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഇടവിട്ടുള്ള ഛര്‍ദ്ദിയും മൂലമാണ് കുട്ടിയെ ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ നാണയം പോലത്തെ വസ്തു കുടുങ്ങിയതായി കണ്ടെത്തി.
മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായില്‍ മീന്‍ കയറി, പിന്നീട് സംഭവിച്ചത്
തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ അന്നനാളത്തില്‍ നിന്ന് നാണയം വിജയകരമായി നീക്കം ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീട്ടുകാര്‍ അറിയാതെ കുട്ടി ഒരു റിയാല്‍ നാണയം വിഴുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.
മൂന്നും നാലും വയസുള്ള കുട്ടികളെ ഉപദ്രവിച്ച അമ്മയ്‍ക്ക് ആറ് ലക്ഷം രൂപ പിഴ
മനാമ: ബഹ്റൈനില്‍ മൂന്നും നാലും വയസായ രണ്ട് കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അമ്മയ്‍ക്ക് 3000 ദിനാര്‍ (ആറ് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. കേസില്‍ നേരത്തെ കീഴ്‍കോടതികള്‍ പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. 30 വയസുകാരിയായ സ്വദേശി വീട്ടമ്മയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.
കുട്ടികളുടെ പിതാവാണ് കഴിഞ്ഞ ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും കുട്ടികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്‍തു.
കോടതിയിലെത്തിയ കേസില്‍ അമ്മയ്ക്ക് പിഴ ശിക്ഷ വിധിച്ചെങ്കിലും ഇത് ചോദ്യം ചെയ്‍ത് അവര്‍ ഹൈ ക്രിമിനല്‍ അപ്പീല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരില്‍ കേസ് പരിഗണിച്ച അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചതോടെ യുവതി പരമോന്നത കോടതിയെയും സമീപിച്ചു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചു.
ജോലിക്കിടെ കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി ഇന്ത്യന്‍ തൊഴിലാളി നാട്ടിലെത്തി
കുട്ടികള്‍ക്ക് ശാരീരികമായി വലിയ പരിക്കുകളില്ലെങ്കിലും മാനസികമായി വലിയ ആഘാതമേറ്റിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തില്‍ പലതവണ താന്‍ ഭാര്യയ്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നെന്നും പരാതിക്കാരന്‍ മൊഴി നല്‍കി. എന്നാല്‍ അതൊന്നും പരിഗണിക്കാതെ കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്‍ന്നു.
മോശമായാണ് തന്റെ ഭാര്യ, മക്കളെ കൈകാര്യം ചെയ്‍തിരുന്നത്. ക്രൂരമായ ഉപദ്രവം സഹിക്കാനാവാതെ എപ്പോഴും കുട്ടികള്‍ കരയുമായിരുന്നു. കുട്ടികളുടെ മാനസിക നില താളം തെറ്റുന്ന അവസ്ഥയില്‍ പോലും ഭാര്യയ്ക്ക് കുട്ടികളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയപ്പോഴാണ് പൊലീസിനെ വിവരമറിയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
