കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 500 ദിര്‍ഹം മുതല്‍ അര ലക്ഷം ദിര്‍ഹം വരെയാണ് പിഴകള്‍ ലഭിച്ചത്. എന്നാല്‍ തെറ്റായി പിഴ ചുമത്തപ്പെട്ടതാണെന്ന് ബോധ്യമുള്ളവര്‍ക്ക് പിഴ അടയ്‍ക്കാതെ പരാതി ഉന്നയിക്കാനുള്ള അവസരവും നല്‍കി.

അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലഭിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത് 84,253 അപേക്ഷകള്‍. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്‍സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. ഇവ സൂക്ഷമമായി പരിശോധിച്ച ശേഷം തീര്‍പ്പാക്കി. 

ചില ഫൈനുകള്‍ ഒഴിവാക്കി നല്‍കുകയോ തുക കുറച്ച് നല്‍കുകയോ ചെയ്‍തപ്പോള്‍ ചില അപേക്ഷകള്‍ തള്ളുകയും ചെയ്‍തുവെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 500 ദിര്‍ഹം മുതല്‍ അര ലക്ഷം ദിര്‍ഹം വരെയാണ് പിഴകള്‍ ലഭിച്ചത്. എന്നാല്‍ തെറ്റായി പിഴ ചുമത്തപ്പെട്ടതാണെന്ന് ബോധ്യമുള്ളവര്‍ക്ക് പിഴ അടയ്‍ക്കാതെ പരാതി ഉന്നയിക്കാനുള്ള അവസരവും നല്‍കി. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താം. വ്യക്തിഗത വിവരങ്ങളും പിഴ ചുമത്തപ്പെട്ടതിന്റെ വിശദാംശങ്ങളും പരാതി നല്‍കാനുള്ള കാരണങ്ങളും രേഖപ്പെടുത്തുക വഴി ലളിതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ഇതിനുള്ളത്.