നായയെ കിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്.

ദുബൈ: കാണാതായ നായയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. കഡില്‍സ് എന്ന് പേരുള്ള മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇ​ന​ത്തി​ലു​ള്ള നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 100,000 ദിര്‍ഹം (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 

നായയെ കിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ, പെറ്റ് റീലൊക്കേഷന്‍ കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് നായയെ കാണാതായത്. കമ്പനിയിലെ ജീവനക്കാര്‍ നായയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ശനിയാഴ്ച അല്‍ ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ വൈകുന്നേരം 6.40നാണ് നായയെ അവസാനമായി കണ്ടത്. 

നായയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ഉടമ പാരിതോഷികം പ്രഖ്യാപിച്ചത്. 'കുടുംബത്തിന് വളരെയേറെ പ്രിയപ്പെട്ടതാണ് കഡില്‍ഡ്. നായയെ നഷ്ടപ്പെട്ടതില്‍ കുടുംബം ദുഃഖിതരാണ്'- 100,000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന വിവരം സ്ഥിരീകരിച്ച് കൊണ്ട് നായയുടെ ഉടമയുടെ വക്താവ് പറഞ്ഞു. ഇ​തി​നു​ മു​മ്പും സ​മാ​ന രീ​തി​യി​ൽ നായയെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​ടും​ബം 1000 ദി​ർ​ഹം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. എന്നാല്‍ 10 ദി​വ​സ​ത്തി​ന​കം നായയെ കണ്ടെത്താനായി. 

Read Also -  സൗജന്യ ടിക്കറ്റ്, ഒറ്റ രാത്രിയിൽ കോടീശ്വരൻ! രാജീവിൻ്റെ തലവര മാറ്റിയത് നമ്പരുകൾ തെരഞ്ഞെടുത്തതിലെ ഈ പ്രത്യേകത

ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് കോളടിച്ചു; ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓൺ അറൈവല്‍ വിസ, നിബന്ധനകൾ അറിയാം...

അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ്​ ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് മാത്രമാണ് ഈ സൗകര്യം. അല്ലാത്തവര്‍ യുഎഇയിലെ വിമാനത്താവളത്തിലെത്തി മര്‍ഹബ സെന്‍ററില്‍ എത്തി ഓണ്‍ അറൈവല്‍ വീസ എടുക്കണം. 

നേരത്തെ തന്നെ ദുബൈ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ ഓണ്‍ അറൈവൽ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓൺ അറൈവൽ വിസ നേരത്തെ തന്നെ അംഗീകരിച്ചു നല്‍കുകയാണ് എമിറേറ്റ്സ് ചെയ്യുന്നത്. വിഎഫ്എസ് ഗ്ലോബലിന്റെ ദുബൈ വിസ പ്രോസസിങ് സെന്ററിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിക്കുക. നേരത്തേ അപ്രൂവൽ ലഭിക്കുന്നതിനാൽ ഓൺ അറൈവൽ വിസക്കുവേണ്ടി ദുബൈയിൽ എത്തുമ്പോൾ കാത്തിരിക്കേണ്ടിവരില്ലെന്നതാണ് പ്രയോജനം. ഇത്​ ഇന്ത്യൻ യാത്രക്കാർക്ക്​ നടപടിക്രമങ്ങൾ എളുപ്പമാക്കും.

സാധാരണ പാസ്‍പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ ലഭിക്കാൻ പാസ്‍പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി വേണം. ഇതിന് പുറമെ യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടെങ്കിലേ പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ലഭിക്കൂ. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് www.emirates.com എന്ന വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്കിങ്​ പൂർത്തിയായശേഷം വെബ്​സൈറ്റിലെ ‘മാനേജ്​ എൻ എക്സിസ്​റ്റിങ്​ ബുക്കിങ്​’ എന്ന ഭാഗത്തെ യുഎഇ വിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്​ വിവരങ്ങൾ നൽകി അപേക്ഷിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...