പാലക്കാട് പട്ടാമ്പി സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ആണ് സൗദിയിലെ ഹാഇലില്‍ മരിച്ചത്. ഹാഇലിലെ ഒരു ലഘുഭക്ഷണ ശാലയിൽ (ബൂഫിയ) ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ സലാമത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റ്റ്റ് മുക്ക്, നൗഷാദ് ഓമശ്ശേരി, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നു.