Asianet News MalayalamAsianet News Malayalam

ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് പ്രവേശന അനുമതി നല്‍കി; നടപടികള്‍ പൂര്‍ത്തിയാക്കിയത് പ്രത്യേക സംഘം

യാത്രാ നിബന്ധനകളിലുണ്ടായ പുതിയ മാറ്റമാണ് കഴിഞ്ഞ ദിവസം നിരവധി യാത്രക്കാര്‍ ദുബൈയില്‍ കുടുങ്ങാന്‍ കാരണമായത്. മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇഷ്യൂ ചെയ്‍ത താമസ വിസയുള്ളവര്‍ ദുബൈ വിമാനത്താവളം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെങ്കില്‍ അവരും മുന്‍കൂര്‍ യാത്രാ അനുമതി തേടിയിരിക്കണമെന്നതാണ് പുതിയ നിര്‍ദേശം. 

passengers stuck at Dubai airport allowed to enter the UAE
Author
Dubai - United Arab Emirates, First Published Oct 8, 2020, 3:53 PM IST

ദുബൈ: കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ്, വിമാനത്താവളത്തിലെയും പാസ്‍പോര്‍ട്ട് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേം ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

യാത്രാ നിബന്ധനകളിലുണ്ടായ പുതിയ മാറ്റമാണ് കഴിഞ്ഞ ദിവസം നിരവധി യാത്രക്കാര്‍ ദുബൈയില്‍ കുടുങ്ങാന്‍ കാരണമായത്. മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇഷ്യൂ ചെയ്‍ത താമസ വിസയുള്ളവര്‍ ദുബൈ വിമാനത്താവളം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെങ്കില്‍ അവരും മുന്‍കൂര്‍ യാത്രാ അനുമതി തേടിയിരിക്കണമെന്നതാണ് പുതിയ നിര്‍ദേശം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ.സി.എ) അനുമതിയാണ് ഇവര്‍ വാങ്ങേണ്ടത്. 

വിമാനത്താവളത്തില്‍ കുടുങ്ങിയ 290 ഇന്ത്യക്കാരെയും രാത്രി തന്നെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ ഇവര്‍ക്ക് രാത്രി തന്നെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കും അല്‍ ഐനിലേക്കും വിമാനക്കമ്പനി തന്നെ ബസ് ഏര്‍പ്പെടുത്തി നല്‍കി. മൂന്നാം ടെര്‍മിനലില്‍ കുടുങ്ങിയ എമിറേറ്റ്സ് യാത്രക്കാരെയും അബുദാബിയിലേക്കും അല്‍ ഐനിലേക്കും കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. 
 

 
 
 
 
 
 
 
 
 
 
 
 
 

• أوضح سعادة اللواء محمد المري مدير عام #إقامة_دبي أن الادارة شكلت فريق عمل برئاسة العقيد فيصل النعيمي نائب مساعد المدير لشؤون العمليات في قطاع المنافذ الجوية وعضوية موظفين من إدارات الجوازات في مطارات دبي و قد تمكن الفريق في وقت متأخر مساء أمس الأربعاء و بالتعاون مع الجهات المختصة بإجلاء 300 مسافر علقوا في مطار دبي وايصالهم إلى مقر سكنهم وتوجه اللواء محمد المري بالشكر والتقدير لفريق العمل على جهوده في انهاء وتسهيل اجراءات المسافرين. كما توجه اللواء محمد المري بالشكر والتقدير للقيادة العامة لشرطة دبي وهيئة الطرق والمواصلات بدبي على تعاونهم في تسهيل اجراءات اجلاء المسافرين. @dubaipolicehq @rta_dubai #مطارات_دبي #الاستعداد_للخمسين‬⁩ ‏⁧‫#إقامة_دبي_مستعدة‬⁩

A post shared by إقامة دبي Gdrfadubai (@gdrfadubai) on Oct 8, 2020 at 1:16am PDT

Follow Us:
Download App:
  • android
  • ios